ഇന്ത്യക്കെതിരായ അവസാന ടെസ്‌റ്റില്‍ സ്‌റ്റീവ്‌ സ്‌മിത്തിനും സെഞ്ചുറി

single-img
7 January 2015

sഇന്ത്യക്കെതിരായ അവസാന ടെസ്‌റ്റില്‍ വാര്‍ണറിനു പിന്നാലെ ഓസ്ട്രലിയൻ നായകന്‍ സ്‌റ്റീവ്‌ സ്‌മിത്തും സെഞ്ചുറി നേടി. സീരീസിലെ നാലാം സെഞ്ചുറിയാണ്‌ സ്‌മിത്ത്‌ നേടിയത്‌.

രണ്ടാം ദിവസം തുടക്കത്തില്‍ തന്നെ വാട്‌സനെ നഷ്‌ടപ്പൈട്ടെങ്കിലും തുടര്‍ന്ന്‌ ക്രീസിലെത്തിയ മാര്‍ഷിനെ കൂട്ടുപിടിച്ച്‌ സ്‌മിത്ത്‌ തന്റെ ടെസ്‌റ്റ് കരിയറിലെ എട്ടാം സെഞ്ചുറി നേടി. 14 ഫോറുകളുടെ പിന്‍ബലത്തിലാണ്‌ സ്‌മിത്തിന്റെ സെഞ്ചുറി. 117 റണ്‍സ്‌ നേടിയ സ്‌മിത്തിനെ യാദവ്‌ പുറത്താക്കി.

ഉച്ചഭക്ഷണത്തിനായി കളിഅവസാനിക്കുമ്പോള്‍ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 420 എന്ന ശക്‌തമായ നിലയിലാണ്‌ ഓസീസ്‌. ഇന്ത്യക്ക്‌ വേണ്ടി മുഹമ്മദ്‌ ഷാമി രണ്ട്‌ വിക്കറ്റും, അശ്വിന്‍, യാദവ്‌ എന്നിവര്‍ ഓരോ വിക്കറ്റും നേടി.