നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സദാചാരഗുണ്ടായിസത്തിന്റെ അളവറിയാന്‍ ഈ സദാചാര മീറ്റര്‍ ഒന്ന് ഉപയോഗിച്ചു നോക്കാം; പത്ത് ചോദ്യങ്ങളിലൂടെ സദാചാര ഗുണ്ടായിസത്തിന്റെ അളവറിയാന്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍

single-img
7 January 2015

Sadacharaവെറും പത്തുചോദ്യങ്ങള്‍ ചോദിക്കും. അവയ്ക്കുള്ള ഉത്തരങ്ങളും ചോദ്യങ്ങള്‍ക്കൊപ്പം കാണും. അതില്‍ ചോദ്യങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ മനസ്സില്‍ തോന്നുന്ന ഉത്തരങ്ങള്‍ സെലക്ട് ചെയ്ത് കൊടുത്താല്‍, അറിയാം നിങ്ങളിലുള്ള സദാചാര ഗുണ്ടായിസത്തിന്റെ അളവ്. സദാചാര മീറ്റര്‍ എന്ന ആപ്ലിക്കേഷനിലൂടെ ഫേസ്ബുക്കിലാണ് സദാചാരമീറ്റര്‍ അവതരിച്ചിരിക്കുന്നത്.

സദാചാരഗുണ്ടായിസത്തിനെതിരെ മലയാളി സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുന്ന ഈ അവസരത്തില്‍ നിങ്ങളില്‍ ഒരു സദാചാര ഗുണ്ട ഒളിച്ചിരിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ആപ്ലിക്കേനാണിതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഈ ആപ്ലിക്കേഷനിലെ റിസള്‍ട്ട് വ്യക്തികള്‍ക്ക് അവരെപ്പറ്റിയുള്ള ധാരണ തിരുത്തുന്നതിന് സഹായകമാകുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

സദാചാരമീറ്ററിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക