ലോകകപ്പ്‌:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

single-img
6 January 2015

tലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 30 അംഗ സാധ്യതാ പട്ടികയില്‍ സഞ്ജു വി സാംസണും ഇടം പിടിച്ചിട്ടുണ്ട്. പതിനഞ്ച് പേർ അടങ്ങിയ ടീം ആണ് ഇന്ന് പ്രഖ്യാപ്പിക്കുക . ഇഷാന്ത് ശര്‍മ്മ, മോഹിത് ശര്‍മ്മ, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍ എന്നീ പേസര്‍മാരില്‍ രണ്ട് പേര്‍ ടീമിലെത്തും.

 
അമ്പാട്ടി റായുഡു ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍ ആയിരുന്നതിനാല്‍ രണ്ടാമതൊരു കീപ്പറെ ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല.ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുംഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും നാളെ പ്രഖ്യാപിക്കും. ഫെബ്രുവരി 14നാണ് ലോകകപ്പ് തുടങ്ങുന്നത്.