അപ്രതീക്ഷിതമായി ആ പ്രഖ്യാപനം കേട്ടപ്പോള്‍ ഞങ്ങളെല്ലാം വികാരഭരിതരായി, ധോണിയുടെ രാജിതീരുമാനം ഞെട്ടിച്ചെന്ന് വിരാട് കൊഹ്‌ലി

single-img
5 January 2015

avn_kohli_937335fസഹതാരങ്ങള്‍ക്ക് ഒരു സൂചനപോലും നല്‍കാതെയാണ് ധോണി വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു.ധോണിക്ക് കീഴില്‍ അരങ്ങേറിയ താരമെന്ന നിലയില്‍ പെട്ടെന്ന് ആ തീരുമാനം കേട്ടപ്പോള്‍ ഞങ്ങളെല്ലാം വികാരഭരിതരായി. മെല്‍ബണ്‍ ടെസ്റ്റിനുശേഷം ഡ്രസ്സിംഗ് റൂമില്‍വെച്ച് ധോണി തീരുമാനം അറിയിച്ചപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഞാന്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് അറിയില്ലായിരുന്നു എന്നും കൊഹ്‌ലി വ്യക്തമാക്കി.

 

നായകപദവി രാജിവയ്ക്കാനുള്ള ധോണിയുടെ തീരുമാനം കേട്ടപ്പോള്‍ ഞങ്ങളെല്ലാവരും ശരിക്കും ഞെട്ടി. ധോണിയില്‍ നിന്നുകൂടി ഉപദേശം സ്വീകരിച്ചാവും താന്‍ ക്യാപ്റ്റനെന്ന നിലയില്‍ മുന്നോട്ടുപോകുകയെന്നും വാര്‍ത്താസമ്മേളനത്തില്‍ കൊഹ്‌ലി പറഞ്ഞു.

 

ക്യാപ്റ്റനെന്ന നിലയില്‍ ധോണിയെ പോലെ കൂളായി നില്‍ക്കാന്‍ ശ്രമിക്കാമെന്നും എന്നാല്‍ എല്ലാവര്‍ക്കും അവരുടേതായ ശൈലിയുണ്ടെന്നും കൊഹ്‌ലി പറഞ്ഞു. ക്യാപ്റ്റന്‍സി നല്‍കുന്ന പ്രതീക്ഷയും സമ്മര്‍ദ്ദവും എത്രമാത്രമുണ്ടെന്ന് തനിക്കാറിയാമെന്നും വിരാട് കൊഹ്‌ലി വ്യക്തമാക്കി.