സംഘപരിവാര്‍ പ്രതിഷേധിച്ച് പ്രതിഷേധിച്ച് പികെ 300 കോടിയിലേക്ക്

single-img
3 January 2015

aamirpk2ചിത്രം ഹിന്ദു മതത്തെ അവഹേളിക്കുന്നുവെന്ന് കാട്ടി വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍, ശിവസേന തുടങ്ങിയ സംഘടനകളുടെ പ്രതിഷേധം യഥാര്‍ത്ഥത്തില്‍ ചിത്രത്തിന് ഗുണമാണ് ചെയ്തത്. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും പികെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ആദ്യ 300 കോടി ക്ലബിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന ബഹുമതിക്ക് പി.കെ അര്‍ഹമായി. 279 കോടി രൂപയാണ് പികെ വാരിക്കൂട്ടിയത്.

ആമിര്‍ ഖാന്‍ ചിത്രം തന്നെയായ ധൂം3 ആയിരുന്നു മുന്‍പ് ഈ ലിസ്റ്റില്‍ ഒന്നാമത്. 261 കോടി രൂപയാണ് ധൂം3 യുടെ റെക്കോര്‍ഡ്. സല്‍മാന്‍ ഖാന്‍ ചിത്രമായ കിക്ക് 212 കോടിയും ഷാരുഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് 208 കോടിയും നേടിയിരുന്നു.

പികെയ്‌ക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം തുടരവെ ഉത്തര്‍പ്രദേശ്, ബിഹാര്‍ സര്‍ക്കാരുകള്‍ പികെയ്ക്ക് പിന്തുണമായി രംഗത്തെത്തി. ഇരുസംസ്ഥാനങ്ങളിലും ചിത്രത്തിന് വിനോദ നികുതി ഇളവ് നല്‍കിയിട്ടുണ്ട്.