ഇറാക്കില്‍ 2014 ല്‍ മാത്രം കൊല്ലപ്പെട്ടത് 12282 സാധാരണക്കാര്‍

single-img
3 January 2015

367371_Iraq-ISILതീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിലും തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളിലും 2014 ല്‍ മാത്രം ഇറാക്കില്‍ കൊല്ലപ്പെട്ടത് 12,282 നിരപരാധികളായ സാധാരണക്കാര്‍. ഐക്യരാഷ്ട്ര സംഘടനയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഇതില്‍ 2014 ന്റെ രണ്ടാം പകുതിയില്‍ മാത്രം 8,500 ഓളം ആളുകള്‍ കൊല്ലപ്പെട്ടു. ഐഎസ് തീവ്രവാദികളുടെ സാന്നിധ്യം ഇറാക്കില്‍ ശക്തമായതും ഐഎസും കുര്‍ദുസേനയുമായുള്ള പോരാട്ടങ്ങള്‍ വര്‍ധിച്ചതും ഈ കാലയളവിലാണ്. ഡിസംബര്‍ മാസത്തില്‍ മാത്രം 1,101 പേര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു. ഇതില്‍ 651 പൗരന്‍മാരും 29 പോലീസുകാരും 452 സുരക്ഷാ സൈനികരും ഉള്‍പ്പെടുന്നുവെന്നും യു.എന്‍ അറിയിച്ചു.