ചരിത്രപ്രസിദ്ധമായ ടിപ്പു സുല്‍ത്താന്റെ ശ്രീരംഗപട്ടണത്തെ ആയുധപ്പുര ഇപ്പോള്‍ പബ്ലിക് ടോയ്‌ലെറ്റ്

single-img
2 January 2015

tippu-webചരിത്രപരമായും സാംസ്‌കാരികമായും പ്രധാന്യമുള്ള ടിപ്പു സുല്‍ത്താന്റെ ശ്രീരംഗപട്ടണത്തെ ആയുധപ്പുര ഇപ്പോള്‍ പബ്ലിക് ടോയ്‌ലറ്റും സാമൂഹ്യ വിരുദ്ധരുടെ താവളവുമായി മാറുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നിട്ടും വേണ്ടപ്പെട്ടവര്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.

ശ്രീരംഗപട്ടണം റെയില്‍വേ സ്‌റ്റേഷന് സമീപത്ത് സ്ഥിതിചെയ്യുന്ന ആയുധപ്പുരയില്‍ നിന്നും മദ്യക്കുപ്പി, സിഗരറ്റ് പായ്ക്കറ്റുകള്‍, കോണ്ടം കിറ്റുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ റെയില്‍വേയുടെ കീഴിലുള്ള ടോയ്‌ലറ്റ് പലപ്പോഴും പൂട്ടിയിടുന്നതു കാരണം ഈ ചരിത്ര സ്മാരകത്തെ ടോയ്‌ലറ്റായി ഉപയോഗിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

കാലപ്പഴക്കം കൊണ്ട് കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ കുന്നുകൂടിയും പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടും ഈ ചരിത്ര സ്മാരകം ഇന്ന് നാശത്തിന്റെ വക്കിലാണ്.വീടുകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നുണ്ട്.