കണ്ണൂരിൽ ക്വാറി ഓഫീസിന് നേരെ മാവോവാദി ആക്രമണം

single-img
2 January 2015

kകണ്ണൂരിലെ നെടുംപൊയിലില്‍ ക്വാറി ഓഫീസിന് നേരെ മാവോവാദി ആക്രമണം.പുലർച്ചെ 2.20ഓടെയായിരുന്നു ഇരുപത്തിനാലാം മൈലിൽ സ്ഥിതി ചെയ്യുന്ന ന്യൂ ഭാരത് സ്‌റ്റോൺ ക്രഷർ ഓഫീസിനു നേരെ ആക്രമണമുണ്ടായത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

 
കാവൽക്കാരനെ കെട്ടിയിട്ട ശേഷമായിരുന്നു ഒരു സ്ത്രീയും നാലു പുരുഷന്മാരുമടങ്ങുന്ന സംഘം ഓഫീസ് ആക്രമിച്ചത്. ക്വാറിയുടെ ഓഫിസ് മുറി അടിച്ചുതകർക്കുകയും രേഖകളും മറ്റും കത്തിക്കുകയും ചെയ്തു. ജനൽച്ചില്ലുകളും തകർത്തു. ഓഫീസിൽ സ്ഥാപിച്ചിരുന്ന സിസി.ടി.വി കാമറകൾ അക്രമികൾ എടുത്തു കൊണ്ടു പോവുകയും ചെയ്തു.

 
കൂടാതെ മാവോയിസ്റ്റ് അനുകൂല ലഘുലേഖയും ഓഫീസിന് പുറത്ത് പതിച്ചു. ഇവര്‍ മാവോവാദി അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് എത്തിയത്.നേരത്തെ ഡിസംബര്‍ 22ന് പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോവാദി ആക്രമണം ഉണ്ടായിരുന്നു.