ചുംബന സമരം കാണാന്‍ വന്ന അയ്യായിരം പേര്‍ക്കാണ് അടി കൊടുക്കേണ്ടത്; കാരണം അവര്‍ക്കുള്ളത് ഒരു കാമുകി ഇല്ലാത്തതിന്റെ ലൈംഗിക അസൂയ: ശ്രീനിവാസന്‍

single-img
1 January 2015

sreenivasanസ്‌നേഹം പങ്ക് വയ്ക്കാന്‍ ഒരു കാമുകി ഇല്ലാത്തതിന്റെ ലൈംഗീക അസൂയയാണ് കൊച്ചിയില്‍ നടന്ന ചുംബനസമരം കാണാന്‍ വന്ന അയ്യായിരം പേര്‍ക്കും ഉണ്ടായിരുന്നതെന്ന് ശ്രീനിവാസന്‍. പല എതിര്‍പ്പുകള്‍ക്കു പിന്നിലും ഈ അസൂയ തന്നെയാണെന്നും അതിനെ താന്‍ സെക്‌സ് ജലസി എന്ന് പറയുമെന്നും ശ്രീനിവാസന്‍ ഒരു മലയാള വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അടി കൊടുക്കേണ്ടത് അവര്‍ക്കായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്‌സ് ഇത്രയധികം അടിച്ചമര്‍ത്തേണ്ട വിഷയമാണെന്ന് കരുതുന്നില്ലെന്നും കൂടുതല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ അത് ഫ്രസ്റ്ററേഷന്‍ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പണ്ട് പെണ്ണുങ്ങളെ ബ്ലൗസിടാന്‍ പോലും അനുവദിക്കാതിരുന്ന നാടാണ് കേരളം. സമൂഹത്തില്‍ മാറ്റത്തിനുള്ള കാലം അതിക്രമിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.