ചൈനയില്‍ ഷംഗ്‌ഹായിയില്‍ പുതുവത്സരപ്പിറവി ആഘോഷത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട്‌ 35 പേര്‍ മരിച്ചു

single-img
1 January 2015

atചൈനയില്‍ ഷംഗ്‌ഹായിയില്‍ പുതുവത്സരപ്പിറവി ആഘോഷത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട്‌ 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. ഷംഗ്‌ഹായിയിലെ ഏറെ പ്രസിദ്ധമായ ബുന്ദ്‌ വാര്‍ഷിക ലൈറ്റ്‌ഷോ കാണാനെത്തിയവരാണ്‌ തിരക്കില്‍ പെട്ടത്‌. സംഭവത്തില്‍ 42 പേര്‍ക്ക്‌ പരിക്കേറ്റു.

കെട്ടിടങ്ങളും കടകളും പ്രകൃതി സൗന്ദര്യവുമൊക്കെയായി വലിയ ആകര്‍ഷണമായി മാറിയിട്ടുള്ള ഇവിടെ വ്യാഴാഴ്‌ച പുലര്‍ച്ചെ വരെ വലിയ ജനത്തിരക്കായിരുന്നു. രാത്രി 11.30 യോടെ അകാരണമായി തിരക്ക്‌ വര്‍ദ്ധിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തിക്കും തിരക്കും ഉണ്ടായ സാഹചര്യത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

സൂചികുത്താന്‍ പോലും ഇടമില്ലാത്ത സ്‌ഥിതിയില്‍ നില്‍ക്കുന്നവര്‍ക്കിടയിലേക്ക്‌ ആരോ പണം വലിച്ചെറിഞ്ഞെന്നും അത്‌ എടുക്കാന്‍ വേണ്ടി ആള്‍ക്കാര്‍ തിരക്ക്‌ കൂട്ടിയതാണ്‌ ദുരന്തത്തിന്‌ കാരണമായതെന്ന്‌ ചിലര്‍ പോലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌.as