ഗോഡ്‌സേയാണു രാജ്യസ്‌നേഹത്തിന്റെ നിര്‍വചനമെങ്കില്‍ ഞാന്‍ ഒരു രാജ്യസ്‌നേഹിയല്ല:വിടി ബല്‍റാം

single-img
31 December 2014
vt-balram1മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സേയാണു രാജ്യസ്‌നേഹത്തിന്റെ നിര്‍വചനമെങ്കില്‍ താനൊരു ഒരു രാജ്യസ്‌നേഹിയല്ലെന്ന് വി.ടി ബല്‍രാം എം.എല്‍.എ. പാലക്കാട്ട് സ്വതന്ത്രലോകം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോഡ്‌സേയുടെ രാജ്യസ്‌നേഹം ഒരു മതേതര ഇന്ത്യക്ക് വേണ്ടിയുള്ളതല്ല. നമ്മല്‍ ഓരോ പൗരന്‍മാരും സ്‌നേഹിക്കുന്നത് ഒരു മതേതര ഇന്ത്യയെയാണ്. ഗോഡ്‌സേയ്ക്ക് ഒരിക്കലും മതേതരഇന്ത്യയെ സ്‌നേഹിക്കാന്‍ സാധിക്കില്ല. ഗോഡ്‌സേയുടെ സങ്കല്‍പ്പങ്ങള്‍ രാജ്യത്തിന്റേതാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഭാരതരത്‌നയെ പോലും അതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നു എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഭഗത് സിങ്, സ്വാമി വിവേകാന്ദന്‍, രവീന്ദനാഥ് ടാഗോര്‍ എന്നിവരൊക്കെ ഭാരത് രത്‌നയ്ക്ക് അര്‍ഹനാണെന്ന് ഭരണാധികാരികള്‍ക്ക് തോന്നിയിട്ടില്ല. മദന്മോഹന്‍ മാളവിക മാത്രമാണ് ആ പദവിക്ക് അര്‍ഹന്‍ എന്ന് പറയുമ്പോള്‍ ആ തിരഞ്ഞെടുപ്പില്‍ അതിന്‍രെ സന്ദേശം വ്യക്തമാണ്. സ്വാതന്ത്യസമരത്തിലെ അതുല്യമായ സംഭാവനകളാണ് മദന്മോഹന്‍ മാളവികയെ ആ പദവിക്ക് അര്‍ഹനാക്കിയതെന്ന് ആരും വിശ്വസിക്കുന്നില്ല.  ഹിന്ദു മഹാസഭയുടെ സ്ഥാപകനേതാവ് കൂടിയായിരുന്നു എന്ന കാരണമാണ് അദ്ദേഹത്തെ ഭാരത് രത്‌നയ്ക്ക് അര്‍ഹനാക്കിയതെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ കരുതാന്‍ സാധിക്കൂ.
Nathuram_godseഘര്‍ വാപസി എന്നത് സമൂഹത്തെ മുഴുവന്‍ ഉദേശിച്ചുള്ളതാണെങ്കില്‍ ഒരിക്കലും യോജിക്കാന്‍ സാധിക്കില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു . ഈ സമൂഹം ഹിന്ദുക്കളുടേത് മാത്രമാണെന്ന സംഘപരിവാര്‍ വാദം എതിര്‍ക്കപ്പെടേണ്ടതാണ്. മാത്രമല്ല ഘര്‍വാപസി നടത്തേണ്ടിവരുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തുകയാണ് ചെയ്യേണ്ടത്.
ചില അഭിപ്രായങ്ങള്‍ ഈ കാലഘട്ടത്തില്‍ പറയേണ്ടത് തന്നെയാണെന്നും വി.ടി. ബല്‍റാം തുറന്നടിച്ചു. ആ അഭിപ്രായം കേള്‍ക്കാന്‍ ഒരുകൂട്ടം ആളുകള്‍ ഉണ്ടെങ്കില്‍ അവരും ആ ചിന്തയിലേക്ക് കടന്നുവരുകയുള്ളൂ. കിസ് ഓഫ് ലവ് എന്ന സമരമുറയ്ക്ക് പിന്നിലെ ആശയം ആളുകള്‍ പലരും മനസ്സിലാക്കിയിട്ടില്ല. കേരളീയ സമൂഹം വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കന്‍മാര്‍ പലരും കിസ്സ് ഓഫ് ലൗ വുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകള്‍ പലതും നമ്മെ നിരാശപ്പെടുത്തുകയാണ്. സമരം എല്ലാവര്‍ക്കും യോജിക്കുന്ന ഒന്നായിരിക്കണം എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍  എല്ലാവരും ഒരു സമരത്തോട് യോജിക്കുകയാണെങ്കില്‍ സമൂഹത്തില്‍ സമരത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം ബാക്കിയാകുന്നു. കിസ് ഓഫ് ലവ് എന്ന സമരമുറയ്ക്ക് ഒരു പ്രകോപനപരതയുണ്ട്. ഈ പ്രകോപനപരത തന്നെയാണ് ഈ സമരത്തെ വിജയിപ്പിച്ചത്. കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ സമരരൂപം ഇന്നത്തെ സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കുന്ന തരത്തില്‍ വലിയ സമൂഹ്യമാറ്റത്തിന് വഴിതെളിയിച്ചുതുടങ്ങിയിട്ടുണ്ട് എന്നത് പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
httpv://www.youtube.com/watch?v=pOiiu6bnozo