മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ഇന്നു തുറക്കും

single-img
30 December 2014

sമകരവിളക്ക് മഹോത്സവത്തിനായി ശബരിമല ഇന്നു തുറക്കും.വൈകുന്നേരം 5.30 ന് ആണ് നട തുറക്കുന്നത്. ഇന്നു പ്രത്യേക പൂജകള്‍ ഉണ്ടാകില്ല.നാളെ രാവിലെ നടക്കുന്ന ഗണപതിഹോമത്തോടെയാണു മകരവിളക്കുത്സവങ്ങള്‍ക്കുള്ള പൂജകള്‍ തുടങ്ങുക. ജനുവരി 14 നാണു മകരവിളക്ക്.
മണ്ഡല മഹോത്സവങ്ങള്‍ക്കു ശേഷം ഈ മാസം 27നാണ് നട അടച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ദര്‍ശനം ഉണ്ടായിരുന്നില്ല.

 
അതേസമയം വരുംദിവസങ്ങളില്‍ അപ്പം, അരവണ വിതരണത്തില്‍ നിയന്ത്രണം ഉണ്ടാകില്ലന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ഈ ദിവസങ്ങളില്‍ സന്നിധാനത്തു താമസിക്കുന്നതിനു വേണ്ടിയുള്ള മുറികളുടെ ഓണ്‍ ലൈന്‍ ബുക്കിങ്ങിന് നിയന്ത്രണം ഉണ്ടാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ തീര്‍ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കു കടത്തിവിടും.