പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ബി ജി വര്‍ഗീസ് അന്തരിച്ചു

single-img
30 December 2014

vപ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ബി ജി വര്‍ഗീസ് ( 88) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.

ടൈംസ് ഓഫ് ഇന്ത്യയിലൂടെ പത്രപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975 ല്‍ പത്രപ്രവര്‍ത്തനത്തിനുള്ള മാഗ്‌സെസെ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.

 
രാജ്യത്തുനടന്ന പല പ്രധാന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അദ്ദേഹം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട് (1966 – 69). അക്കാലത്ത് ഇന്ദിരാഗാന്ധിയുടെ പ്രസംഗങ്ങള്‍ തയ്യാറാക്കിയിരുന്നത് അദ്ദേഹമായിരുന്നു.

 
‘വാട്ടേഴ്‌സ് ഓഫ് ഹോപ്പ്’ (1990), ‘വിന്നിങ് ദി ഫ്യൂച്ചര്‍’ (1994), ‘ഡിസൈന്‍ ഫോര്‍ ടുമോറോ’ (1965), ‘ബ്രേക്കിങ് ദി ബിഗ് സ്‌റ്റോറി: ഗ്രേറ്റ് മൊമെന്റ്‌സ് ഇന്‍ ഇന്ത്യന്‍ ജേര്‍ണലിസം’ തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് ഉടമ രാംനാഥ് ഗോയങ്കയുടെ ജീവചരിത്രം ‘വാരിയര്‍ ഓഫ് ദി ഫോര്‍ത്ത് എസ്‌റ്റേറ്റ്’ എഴുതിയതും അദ്ദേഹമാണ്.