കുടുംബം പുലര്‍ത്താന്‍ ആരംഭിച്ച ബ്യൂട്ടി പാര്‍ലറിന്റെ ഉദ്ഘാടന വേളയില്‍ സഹായമായി കിട്ടിയ 10000 രൂപ നാലു രോഗികള്‍ക്ക് പകുത്തു നല്‍കി ലേഖ എം. നമ്പൂതിരി വീണ്ടും തന്റെ മനസ്സ് തുറന്നു കാട്ടി

single-img
26 December 2014

Lekhaലേഖാ എം. നമ്പുതിരി എന്ന യുവതി സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കു മാതൃകയാവുകയാണ്. വാടകവീട്ടില്‍ അവഗണനയോടും ദാരിദ്ര്യത്തോടും കൂട്ടുകൂടി കഴിയവേയാണ് നിര്‍ദ്ധനനായ മുസ്ലീം യുവാവിന് തന്റെ ഒരു വൃക്ക ദാനം നല്‍കി ലേഖ തന്റെ നന്മ വെളിപ്പെടുത്തിയത്.

ഉരുക്കൂട്ടിയ കുറച്ചു തുകയുമായി ചെന്നിത്തല കോട്ടമുറിക്കു സമീപം ഏഞ്ചല്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന സ്ഥാപനം ആരംഭിച്ചിരിക്കുകയാണ് ലേഖയിപ്പോള്‍. അതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം തന്റെ മുമന്നാട്ടുള്ള ജീവിതത്തിന് ചിറക് മുളപ്പിക്കുമെന്ന പ്രതീക്ഷയോടെ. ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടന വേളയില്‍ സഹായമായി ഒരാള്‍ നല്‍കിയ പതിനായിരം അതേ വേദിയില്‍ വെച്ച് മരാഗശയ്യയില്‍ കഴിയുന്ന നാലുപേര്‍ക്കായി പകുത്തു നല്‍കിയാണ് ലേഖ തന്റെഭാഗം ഒന്നുകൂടി വ്യക്തമാക്കിയത്.

പരസ്പര സഹായവും അനുകമ്പയുമാണ് ഈ ലോകത്ത് നമ്മെ നിലനിര്‍ത്തുന്നതെന്നുള്ള വിശ്വസത്തില്‍ ജീവിക്കുന്ന ലേഖ എം. നമ്പൂതിരിക്ക് സ്വന്തം സ്ഥാപനത്തില്‍ നിന്നു ലാഭം ഉണ്ടായാല്‍ ജീവിതച്ചെലവിനുള്ളത് മാത്രം എടുത്ത ശേഷം ബാക്കി ജീവകാരുണ്യ പ്രവര്‍ത്തനത്തിനും അവയവദാന ബോധവല്‍ക്കരണത്തിനും വിനിയോഗിക്കാനാണ് തീരുമാനം.