ബീഹാറില്‍ ക്രിസ്മസ് ദിനത്തില്‍ 40 ഹിന്ദു കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചു

single-img
26 December 2014

Christianബിഹാറിലെ ഗയയില്‍ ക്രിസ്മസ് ദിനത്തില്‍ പട്ടികജാതിക്കാരായ 40 കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചു. ഘര്‍ വാപസിയ്ക്ക് പകരമെന്നോണം ഗയയില്‍ നടന്ന ക്രിസ്തുമത പരിവര്‍ത്തന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ജി ഉത്തരവിട്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ജില്ല കൂടിയായ ഗയയിലെ അതിയ ഗ്രാമത്തില്‍ മുഖ്യമന്ത്രി വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് സ്വജാതിയില്‍ പെട്ട 200 ലധികം പേര്‍ ഹിന്ദുമതം വിട്ട് െ്രെകസ്തവികത സ്വീകരിച്ചത്. സ്വമനസ്സാലെ മതം മാറുന്നത് പ്രശ്‌നമല്ല. എന്നാല്‍ ഇക്കാര്യത്തിന് സ്വാധീനമോ പ്രലോഭനമോ ഭീഷണിയോ ഉണ്ടായിട്ടുണ്ടോ എന്നാണ് അനേഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലും കേരളത്തിലും മതം മാറിയവരെ ഹിന്ദുമതത്തില്‍ തിരികെ കൊണ്ടുവരാന്‍ വിശ്വഹിന്ദു പരിഷത്ത് ഘര്‍വാപസി നടത്തുന്നതിനിടെയാണ് ബിഹാറില്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ച മുമ്പ്് ഭഗല്‍പൂര്‍ ജില്ലയില്‍ ആറിലധികം ഹിന്ദുക്കള്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നതും വാര്‍ത്തയായിരുന്നു. ബുദ്ധന്റെ ജന്മസ്ഥലം എന്ന നിലയില്‍ ബുദ്ധിസത്തിന് വലിയ പ്രചാരമുള്ള ഗ്രാമത്തില്‍ 2008 മുതല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പിന്‍ പറ്റുന്നവര്‍ ക്രിസ്ത്യാനികളായി തുടങ്ങിയിരുന്നു.