ശുചിത്വമുള്ള ബാറുകള്‍ക്കു ബിയര്‍- വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുമെന്ന് മന്ത്രി കെ. ബാബു

single-img
24 December 2014

Babuഅടഞ്ഞുകിടക്കുന്ന ബാറുകളില്‍ ശുചിത്വമുള്ളവയ്ക്ക് ബിയര്‍- വൈന്‍ ലൈസന്‍സ് നല്‍കുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവ് ഇറക്കിയശേഷം പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ബിയര്‍- വൈന്‍ ലൈസന്‍സ് നല്‍കും. പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ശുചിത്വമുള്ളവയ്ക്കുമാത്രം അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം ലംഘിച്ച് ആര്‍ക്കും ലൈസന്‍സ് നല്‍കില്ല. ത്രീസ്റ്റാര്‍ പദവി പുതിയതായി തുടങ്ങുന്ന ബാറുകള്‍ക്കു മാത്രമേ ബാധകമാകൂ. തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ നിലവാരമില്ലാത്തതും അടഞ്ഞുകിടക്കുന്നതില്‍ നിലവാരമുള്ളതും ഉണെ്ടന്നും അദ്ദേഹം പറഞ്ഞു.