കേന്ദ്ര ആരോഗ്യ മന്ത്രി മാറിയപ്പോള്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ എയിംസിനെ കേന്ദ്ര സര്‍ക്കാര്‍ മറന്നു

single-img
24 December 2014

HM1

കേരളത്തില്‍ എ ഐ ഐ എം എസ്(IMMS) സ്ഥാപിക്കാന്‍ വേണ്ടി അനിയോജ്യം ആയ നാല സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച് അഞ്ച് മാസം കഴിഞ്ഞു എങ്കിലും പദ്ധതിയുടെ മുന്നോട്ട് ഉള്ള നടപടികള്‍ നടത്താതെ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നു . തിരുവനന്തപുരം ,കോട്ടയം,എറണാകുളം ,കോഴിക്കോട് എന്നിവടങ്ങളില്‍ ആയിരുന്നു എ ഐ ഐ എം എസ് സ്ഥാപിക്കാന്‍ പറ്റിയ സ്ഥലം ആയി കേരളം കണ്ടെത്തി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

കേന്ദ്ര ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന ഓരോ സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം ഏറ്റവും അനുയോജ്യം ആയ സ്ഥലം തിരഞ്ഞെടുക്കുകയും അതിന് ശേഷം സംസ്ഥാന സര്‍ക്കാരും ആയി ആലോചിച്ച ശേഷം പദ്ധതി നടപ്പിലാക്കും എന്ന് ആയിരുന്നു കേരളം സന്ദര്‍ശിച്ച വേളയില്‍ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞിരുന്നത് .

എന്നാല്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തില്‍ നിന്നും മാറ്റിയ ശേഷം പദ്ധതിയെ പറ്റി കേന്ദ്ര സര്‍ക്കാര്‍ മറന്ന മട്ടില്‍ ആണ് നിലവില്‍ . ഏകദേശം 900 കോടി രൂപ ആണ്‍ എ ഐ ഐ എം എസ് സ്ഥാപിക്കാന്‍ വേണ്ടി വരിക.