സപ്താഹവേദിയില്‍ മംഗല്യമൊരുങ്ങുന്നു, രുക്മിണിയായി എത്തുന്ന സിനിയെ അജയകുമാര്‍ താലിചാര്‍ത്തും

single-img
24 December 2014

marriageചങ്ങനാശേരി മാടപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹവേദി വിവാഹവേദിയായി മാറും. സപ്താഹത്തിന്റെ പുണ്യവുമായി സിനിയും അജയകുമാറുമാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഭാഗവതസപ്താഹയഞ്ജത്തിന്റെ രുക്മിണിസ്വയംവര ദിവസമായ നാളെയാണ് വിവാഹം. ദേവസ്വത്തിന്റെ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍. അമര വെള്ളാപ്പാട്ട് പരേതനായ വി.ആര്‍ ബാലകൃഷ്ണന്റെ മകളാണ് സിനി. അജയകുമാര്‍ പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. വിവാഹചടങ്ങുകള്‍ക്ക് ശേഷം സ്വയംവരസദ്യയും ഒരുക്കിയിട്ടുണ്ട്.

അതേസമയം മാടപ്പള്ളി ഭഗവതി ക്ഷേത്രത്തിന്റെ ഭരണസമിതിയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ പദ്ധതി, ചികില്‍സാ സഹായപദ്ധതി, വിവാഹധനസഹായം തുടങ്ങിയ വിവിധ ക്ഷേമപദ്ധതികളും നടന്നുവരുന്നുണ്ട്. ക്ഷേത്രങ്ങള്‍ ആരാധനയ്ക്ക് വേണ്ടി മാത്രമല്ല മറിച്ച് സാമൂഹികമായ ഉന്നമനത്തിന് കൂടി നിലകൊള്ളേണ്ടതാണെന്ന് ഈ വിവാഹത്തിലൂടെ കാട്ടിതരികയാണ് മാടപ്പള്ളി ഭഗവതി ക്ഷേത്രം ഭരണസമിതി.