ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

single-img
23 December 2014

jജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് .വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളും സുരക്ഷാനടപടികളും ഇരുസംസ്ഥാനത്തും പൂര്‍ത്തിയായി. ജമ്മുകാശ്മീരിൽ ചതുഷ്കോണ മത്സരമായിരുന്നു.

 
നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ബി.ജെ.പിയും കൂടാതെ നാഷണൽ കോൺഫറൻസുമായി തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം അവസാനിപ്പിച്ച് കോൺഗ്രസുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.ജമ്മുകാശ്മീരിൽ ഇത്തവണ തിരഞ്ഞെടുപ്പ് നടന്ന 87 മണ്ഡലങ്ങളിൽ വോട്ടിംഗ് 65 ശതമാനത്തിൽ കൂടുതലായിരുന്നു. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.

 
ആദ്യം പോസ്റ്റല്‍ ബാലറ്റുകളിലെ വോട്ടും തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടും എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുക. 8.30 വരെയാണ് പോസ്റ്റല്‍ബാലറ്റ് എണ്ണുക.കശ്മീരില്‍ തൂക്കുമന്ത്രിസഭയും ജാര്‍ഖണ്ഡില്‍ ബി.ജെ.പി. സര്‍ക്കാറുമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്.