രാജസ്ഥാനില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഇനിമുതല്‍ പത്താം ക്ലാസ് പാസാവണം

single-img
22 December 2014

Rajasthan-Travel-Mapരാജസ്ഥാനിലെ പഞ്ചയാത്ത് തെരഞ്ഞെടുപ്പില്‍ ഇനിമുതല്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തായാകാത്തവര്‍ക്ക് മത്സരിക്കാനാകില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന പഞ്ചായത്ത് രാജ് ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് ഒപ്പുവെച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പത്താംക്ലാസ് പാസായിരിക്കണമെന്നും സര്‍പാഞ്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എട്ടാം ക്ലാസ് പാസായിരിക്കണമെന്നും ഓര്‍ഡിനനന്‍സ് വ്യക്തമാക്കുന്നു. ഇതില്‍ പിന്നോക്കസമുദാത്തില്‍പ്പെട്ടവര്‍ അഞ്ചാം ക്ലാസ് പാസായിരിക്കണമെന്നും പറയുന്നു.

ജനുവരിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.