മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ബൗളര്‍ ഇശാന്ത് ശര്‍മയ്ക്ക് ഐ.സി.സി പിഴ ചുമത്തി

single-img
22 December 2014

isമോശം പെരുമാറ്റത്തിന് ഇന്ത്യന്‍  ബൗളര്‍ ഇശാന്ത് ശര്‍മയ്ക്ക് ഐ.സി.സിയുടെ  പിഴ . ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയശേഷം മോശമായ ഭാഷയില്‍ സംസാരിച്ചതിനാണ് ഇശാന്തിന് പിഴ ചുമത്തിയത്. ഐ.സി.സിയുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി ചുമത്തിയിരിക്കുന്നത്. കുറഞ്ഞ ഓവര്‍ നിരക്കിന് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനും ഐ.സി.സി പിഴ ചുമത്തിയിട്ടുണ്ട്.