നരേന്ദ്രമോദിക്ക് രാജ്യസഭയിലേക്ക് വരാന്‍ 56 ഇഞ്ച് നെഞ്ചളവ് ഒന്നും വേണ്ട, വെറും നാലിഞ്ച് നീളമുള്ള ഹൃദയം മതിയെന്ന് തൃണമുല്‍ എം.പി

single-img
22 December 2014

modiമതപരിവർത്തന പ്രശ്നത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്ത്. ‘നരേന്ദ്രമോദിക്ക് രാജ്യസഭയിലേക്ക് വരാന്‍ 56 ഇഞ്ച് നെഞ്ചളവ് ഒന്നും വേണ്ട, വെറും നാലിഞ്ച് നീളമുള്ള ഹൃദയം മതിയെന്ന് തൃണമുല്‍ എം.പി ഡെറെക് ഓബ്രൈൻ പറഞ്ഞു.

ഇതെല്ലാം രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും ഭീഷണിയാണെന്നും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് തീർച്ചയായും പ്രസ്താവന നടത്തണമെന്നും സി.പി.ഐ നേതാവ് രാജ അഭിപ്രായപ്പെട്ടു.  പ്രധാനമന്ത്രി രാജ്യസഭയിലെത്തി വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.