കേന്ദ്രസര്‍ക്കാര്‍ മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല; കേരളത്തില്‍ മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്ന് വെങ്കയ്യ നായിഡു

single-img
22 December 2014

Venkayyaസര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെ അനുകൂലിക്കുന്നില്ലെന്നും കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണന്നും പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. സംസ്ഥാനത്തിന് നടപടിയെടുക്കുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തന വിഷയം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും നായിഡു ലോക്‌സഭയില്‍ പറഞ്ഞു.