അപർണ നായർ മുക്കുവ സ്ത്രീയുടെ വേഷത്തിലെത്തുന്നു

single-img
20 December 2014

apഅപർണ നായർ മുക്കുവ സ്ത്രീയുടെ വേഷത്തിലെത്തുന്നു. നവാഗതനായ പ്രകാശ വടിക്കൽ സംവിധാനം ചെയ്യുന്ന താമര എന്ന സിനിമയിലാണ് അപർണയുടെ പുതിയ വേഷം. കേരള-കർണാടക അതിർത്തിയിലെ മുക്കുവ കുടുംബത്തിൽ നിന്നുള്ള താമര എന്ന കഥാപാത്രത്തെയാണ് അപർണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയാണിതെന്ന് സംവിധായകൻ പ്രകാശ് വാടിക്കൽ പറഞ്ഞു. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി നദിയുടെ തീരങ്ങളിലും ഷൂട്ടിംഗ് ഉണ്ടാവും. ചിത്രത്തിലെ മറ്റു താരങ്ങൾക്കൊപ്പം യഥാർത്ഥ മുക്കുവരും അഭിനയിക്കും.