കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിലെത്തും

single-img
20 December 2014

Kalraj Misraരണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി കല്‍രാജ് മിശ്ര ശനിയാഴ്ച കേരളത്തില്‍ എത്തും. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുരേന്ദ്രനാഥ് ത്രിപാഠി അദ്ദേഹത്തോടൊപ്പമുണ്ടാകും.

രാവിലെ 11നു തിരുവനന്തപുരത്തു നടക്കുന്ന കോണ്‍ഫറന്‍സ് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ആലപ്പുഴ കയര്‍ ബോര്‍ഡ് മ്യൂസിയം സന്ദര്‍ശിക്കും. കെ.എസി. വേണുഗോപാല്‍ എംപി, ടി.എം. തോമസ് ഐസക് എംഎല്‍എ എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കും.

വൈകുന്നേരം കൊച്ചി കയര്‍ ബോര്‍ഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. വൈകിട്ട് ആലുവ പാലസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ഡല്‍ഹിക്കു മടങ്ങും.