മദ്യനയത്തിന്റെ കാര്യത്തില്‍ തനിക്ക് നിലപാടും അഭിപ്രായവും ഉണ്ടെന്നും അല്‍പ്പം കാത്തിരിക്കാനും സുധീരന്‍

single-img
19 December 2014

sudheeran-president-new-1__smallമദ്യനയത്തില്‍ മന്ത്രിസഭായോഗം കൈക്കൊണ്ട പുതിയ തീരുമാനത്തില്‍ തനിക്ക് വ്യക്തമായ നിലപാടും അഭിപ്രായവുമുണെ്ടന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. തന്റെ അഭിപ്രായം താമസിയാതെ പറയാമെന്നും അല്‍പ്പസമയം കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് നിന്നും ട്രെയിനില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് മറുപടി പറഞ്ഞത്.