കലാഭവന്‍മണി ഇത്തവണ മലകയറിയത് കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി; നാളത്തെ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയത്തിനായി കലാഭവന്‍ മണി ശബരിമലയില്‍ 101 നാളികേരമുടച്ചു

single-img
19 December 2014

Kalabhavanപ്രാര്‍ത്ഥനകളില്‍ കേരളബ്ാസ്‌റ്റേഴ്‌സിന്റെ വിജയ സാഫല്യവുമായി ചലചിത്രതാരം കലാഭവന്‍മണി ഇത്തവണയും അയ്യപ്പനെകാണാന്‍ ശബരിമലയിലെത്തി. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല്‍ പതിനെട്ടാംപടി ചവിട്ടാതെയാണ് മണി ദര്‍ശനം നടത്തിയത്. 31 ദിവസത്തെ വ്രതം മാത്രമാണ് ഇത്തവണ എടുക്കാനായതെന്നും അതുകൊണ്ട് ഇരുമുടിയില്ലാതെയാണ് മലകയറിയതെന്നും മണി പറഞ്ഞു.

ദര്‍ശനത്തിന് ശേഷം മണി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം സെമി ഫൈനലില്‍ ജയിച്ചതിനും ഫൈനലില്‍ ജയിക്കുവാനും പതിനെട്ടാം പടിക്ക് സമീപം 101 നാളികേരവുമുടച്ചു. ശബരീശദര്‍ശനത്തിനും വഴിപാടുകള്‍ക്കുംശേഷം ശബരി ഗസ്റ്റ്ഹൗസില്‍ വിശ്രമിച്ച് മണി മലയിറങ്ങി.