മുംബൈ ഭീകരാക്രമണകേസിലെ മുഖ്യപ്രതി ലഖ്‌വിക്ക് പാകിസ്ഥാന്‍ ജാമ്യം അനുവദിച്ചതിനെതിരെ ഫാത്തിമ ഭൂട്ടോ അടക്കമുള്ള പ്രമുഖരുടെ പിന്തുണ ഇന്ത്യയ്ക്ക്

single-img
19 December 2014

skhaviപാകിസ്താനില്‍ മുംബൈ ഭീകരാക്രമണ കേസില്‍ നിയമനടപടി നേരിടുന്ന ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് സക്കി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് തെളിവില്ലെന്ന കാരണത്താല്‍ ജാമ്യം അനുവദിച്ച റാവല്‍പിണ്ടി കോടതിയുടെ നടപടിക്കെതിരെ പാകിസ്ഥാനില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നു. അതിനിടെ ട്വിറ്ററില്‍ ഇന്ത്യക്ക് പിന്തുണയുമായി പാകിസ്താനില്‍ നിന്നുള്ള ‘PakwithIndiaNoToLakhvibail’ എന്ന ഹാഷ് ടാഗ് പ്രസിദ്ധിയാര്‍ജ്ജിക്കുകയാണ്.

പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി നേതാവ് ബിലാവല്‍ ബൂട്ടോയുടെ വക്താവും പാകിസ്താന്‍ നാഷണല്‍ അസംബ്ലി അംഗവുമായ അലിസെഹ് ഇഖ്ബാല്‍ ഹൈദര്‍, മുന്‍ പാക് പ്രധാനമന്ത്രി ബേനര്‍സിര്‍ ഭൂട്ടോയുടെ അനന്തരവളും പ്രമുഖ എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോ എന്നിവരാണ് പാകിസ്താന്‍ ഭീകരതയ്ക്കും ലഖ്‌വിക്കുമൊപ്പമല്ല, ഇന്ത്യക്കൊപ്പമാണെന്ന് വ്യക്തമാക്കുന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പ്രമുഖര്‍.

ഇതിനിടെ മറ്റുള്ളവരുടെ വേദന മനസ്സിലാക്കിയില്ലെങ്കില്‍ പാകിസ്താന്‍ സ്വയം മുറിവേറ്റുകൊണ്ടിരിക്കുമെന്ന ഇഖ്ബാല്‍ ഹൈദറിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയവും ആയിട്ടുണ്ട്. 2008 നംവബര്‍ 26ന് 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തില്‍ ല്ഷ്‌കര്‍ ഇ ത്വയ്ബയുടെ മുതിര്‍ന്ന കമാണ്ടര്‍മാരില്‍ ഒരാളായ ലഖ്‌വിക്ക് സംഭവം ആസൂത്രണം ചെയ്തതില്‍ മുഖ്യപങ്കുണ്ടെന്ന് പാകിസ്താന്‍ അന്വേഷണസംഘം തന്നെ സമ്മതിച്ചിരുന്നു.

എന്നാല്‍ ലഖ്്‌വി ഉള്‍പ്പടെ ആക്രമണം ആസൂത്രണം ചെയ്യുകയും നടത്താനുള്ള സൗകര്യമൊരുക്കുകയും ചെയ്തവരെ വിട്ടുതരണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.