ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ 3 ഇന്നു ശ്രീഹരിക്കോട്ടയില്‍നിന്നു വിക്ഷേപ്പിക്കും

single-img
18 December 2014

cജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ 3 ഇന്നു ശ്രീഹരിക്കോട്ടയില്‍നിന്നു വിക്ഷേപ്പിക്കും . രാവിലെ ഒന്‍പതിനു സതീഷ്‌ധവാന്‍ സ്‌പേസ്‌ സെന്ററില്‍നിന്നാണു വിക്ഷേപണം നടക്കുക . മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള രാജ്യത്തിന്റെ ആദ്യ ചുവടുവയ്‌പ്പാണു ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ 3 വിക്ഷേപണം.

ഇന്നലെ രാവിലെ ഒന്‍പതിനാണു ജി.എസ്‌.എല്‍.വിയുടെ കൗണ്ട്‌ഡൗണ്‍ തുടങ്ങിയത്‌. തദ്ദേശീയ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ വിക്ഷേപണവാഹനമാണ്‌ ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ 3. ബഹിരാകാശത്തേയ്‌ക്ക്‌ അയയ്‌ക്കുന്ന വാഹനം നേരിടുന്ന പ്രതികൂല കാലാവസ്‌ഥ പഠിക്കുകയാണു പരീക്ഷണ വിക്ഷേപണത്തിലൂടെ ഐ.എസ്‌.ആര്‍.ഒ. ഉദ്ദേശിക്കുന്നത്‌. രണ്ട്‌ മനുഷ്യര്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന മോഡ്യൂള്‍ പേടകത്തില്‍ ഒരുക്കിയിട്ടുണ്ട്‌.