ഇംഗ്ലണ്ടിനെതിരായ ഏഴാമത്തെ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 87 റൺസ് ജയം

single-img
17 December 2014

dഇംഗ്ലണ്ടിനെതിരായ ഏഴാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 87 റൺസ് ജയം.
101 റൺസ് സംഭാവന ചെയ്ത തിലകരത്നെ ദിൽഷന്റെ മികവിൽ 302 റൺസാണ് ശ്രീലങ്ക ഉയർത്തിയത്. ദിനേശ് ചാന്ദിമാൽ 55ഉം തിസര പെരേര 54ഉം റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ട് 45.5 ഓവറിൽ 215 റൺസിന് പുറത്താകുകയായിരുന്നു. 80 റൺസടിച്ച് ജോ റൂട്ട് മാത്രമാണ് ഇംഗ്ളണ്ട് നിരയിൽ തിളങ്ങിയത്. ലങ്കയ്ക്കു വേണ്ടി ദിൽഷൻ മൂന്ന് വിക്കറ്റ് വീഴ്തി.
ദിൽഷനാണ് മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരീസും.ലങ്ക പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.