“വിശ്വാസം അതല്ലേ എല്ലാം”അൻസിബ ഹസൻ നായിക

single-img
17 December 2014

anജയരാജ് വിജയ് സംവിധാനം ചെയ്യുന്ന വിശ്വാസം  അതല്ലേ എല്ലാം എന്ന ചിത്രത്തിൽ യുവനടി അൻസിബ ഹസനും അകാൻഷ പുരിയും നായികമാരാവുന്നു. ഇതിഹാസ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ നായകൻ .

സമൂഹത്തിലെ കാര്യങ്ങളെ കുറിച്ച് അറിയാമെങ്കിലും ആത്മവിശ്വാസം ഇല്ലാത്തതിന്റെ പേരിൽ യുവാക്കൾ വെല്ലുവിളികൾ നേരിടാതെ വരുന്നുണ്ട്. ഇതേക്കുറിച്ചാണ് തന്റെ സിനിമ പ്രതിപാദിക്കുന്നതെന്ന് സംവിധായകൻ ജയരാജ് വിജയ് പറഞ്ഞു. സംവിധായകൻ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ഷൂട്ടിംഗ് 18ന് കൊച്ചിയിൽ തുടങ്ങും.