രാജ്യം മുഴുവന്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്ന മോദി എന്തുകൊണ്ട് പാര്‍ലമെന്റില്‍ സംസാരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്

single-img
17 December 2014

VBK-ANAND_SHARMA_890139fരാജ്യം മുഴുവന്‍ പ്രസംഗങ്ങള്‍ നടത്തുന്ന മോദി എന്തുകൊണ്ട് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നിരന്തരം ഹാജരാകാതിരിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം ലഭിക്കാനും പ്രതിപക്ഷത്തിന് അവകാശമുണ്‌ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് താത്പര്യമില്ല എന്നതിനുള്ള ഉദാഹരണമാണ് ഇത്തരം നടപടികളെന്നും ആനന്ദ് ശര്‍മ്മ ആരോപിച്ചു.