അച്ഛനമ്മമാരാല്‍ ഉപേക്ഷിക്കപ്പെട്ട് ഗാന്ധിഭവനില്‍ അഭയം തേടിയ രമ്യയ്ക്ക് പുതുജീവിതമായി വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ വിവാഹം

single-img
15 December 2014

Remyaഅനാഥത്വത്തിന്റേയും ജാതിയുടേയും വേലിക്കെട്ടുകളില്‍ നിന്നും മോചിതയായി പോറ്റമ്മയായ ഗാന്ധിഭവന്റെയും വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തില്‍ സുമേഷ് രമ്യയുടെ കരംപിടിച്ചു. അച്ഛനമ്മമാരാല്‍ ഉപേക്ഷിക്കപ്പെട്ടു ഗാന്ധിഭവനില്‍ അഭയം തേടിയ ബി.രമ്യ ഇനി മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരനാണു എം.പി സുമേഷിന്റെ നല്ലപാതിയാകും.

ചെറുപ്പത്തിലേ മാതാപിതാക്കള്‍ ഉപേക്ഷിച്ച ശാസ്താംകോട്ട മൈനാഗപ്പള്ളി സ്വദേശിനിയായ രമ്യയെ മുത്തശിയായിരുന്നു സംരക്ഷിച്ചുവന്നത്. എന്നാല്‍ രോഗാവസ്ഥയാല്‍ അതിനു സാധിക്കാതെ വന്നതിനെതുടര്‍ന്നാണു രമ്യ ഗാന്ധിഭവനില്‍ അഭയം തേടിയത്. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ വെള്ളര്‍വള്ളി ആലക്കാട്ട് ഇല്ലത്തില്‍ പരേതനായ ശങ്കരന്‍ നമ്പൂതിരിയുടേയും കോമളവല്ലി അന്തര്‍ജനത്തിന്റേയും മകനാണ് എം. പി. സുമേഷ്.

കൊല്ലം റോട്ടറി ക്ലബ് ഓഫ് റോയല്‍ സിറ്റിയുടെ നേതൃത്വത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അഞ്ചാലുംമൂട് റോട്ടറി ക്ലബ് ഭാരവാഹിയും സാമൂഹികപ്രവര്‍ത്തകനുമായ കെ. മനോഹരനായിരുന്നു വിവാഹച്ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

കൊല്ലം റോട്ടറി ക്ലബ്ബ് ഓഫ് റോയല്‍ സിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവാഹം. അഞ്ചാലുംമൂട് റോട്ടറി ക്ലബ്ബ് ഭാരവാഹിയും സാമൂഹികപ്രവര്‍ത്തകനുമായ കെ. മനോഹരനായിരുന്നു വിവാഹ നടത്തിപ്പു കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. കൊല്ലം റോയല്‍ സിറ്റി റോട്ടറിക്ലബ് പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ മറ്റു സാരഥികളായ അസിസ്റ്റന്റ് ഗവര്‍ണര്‍ അനില്‍ കുമാര്‍, ചാര്‍ട്ടര്‍ പ്രസിഡന്റ് ബി. സന്തോഷ് കുമാര്‍, മുന്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ പ്രസന്നന്‍, പത്തനാപുരം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജയിംസ് കക്കാട്ട്, ഫാദര്‍ തോമസ് ജോര്‍ജ് തുടങ്ങിയവരും മറ്റ് ക്ലബ്ബ് ഭാരവാഹികളായ സുധീഷ് ബാബു, എസ്. അശോകന്‍, അഡ്വ. ജയചന്ദ്രദാസ്, മോഹന്‍ കുമാര്‍, ജ്യോതിഷ് കുമാര്‍, ഡോ. ഹരികുമാര്‍, ജയപ്രകാശ്, വിജയകുമാര്‍, ഷൈജു തുടങ്ങിയവര്‍ വിവാഹചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പത്‌നി പ്രസന്നാ രാജന്‍, മറ്റു ഭാരവാഹികളായ വിജയന്‍ ആമ്പാടി, ജി. ഭുവനചന്ദ്രന്‍, അഡ്വ. എന്‍. സോമരാജന്‍, പി.എസ്. അമല്‍രാജ് കെ. ഉദയകുമാര്‍, ഗോപിനാഥ് മഠത്തില്‍, പ്രദീപ് ഗുരുകുലം, എം. ടി. ബാവ തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.