തന്റെ കുഞ്ഞിന്റെ പിറവിക്കു വേണ്ടി കാന്‍സര്‍ കീമോ ഉപേക്ഷിച്ച യുവതി പ്രസവത്തിനു ശേഷം മരണത്തിന് കീഴടങ്ങി

single-img
15 December 2014

CHINA-1

ചൈനയിലെ ടിവി അവതാരകയായ ച്യു യുവാന്യുവാന് തന്റെ കുഞ്ഞ് ജീവനേക്കാള്‍ പ്രിയപ്പെട്ടതായിരുന്നു. അതിനാല്‍ തന്നെ പകരം നല്‍കേണ്ടത് തന്റെ ജീവനും ജീവിതവുമാണെന്ന് അറിയാമായിരുന്നിട്ട് കൂടി അവര്‍ ആ കുഞ്ഞിനെ നശിപ്പിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ജനിച്ച കുഞ്ഞിന്റെ ചിരിക്കുന്ന മുഖം ദര്‍ശിച്ച് അവള്‍ മരണത്തിന് കീഴടങ്ങി.
ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ ഷങ്‌സൂ സ്വദേശിയായിരുന്നു ച്യു ഷെങ്‌സൂ ടെലിവിഷന് വേണ്ടി ചെസ് ഗെയിംസ് ഷോയുടെ അവതാരകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ സന്തോഷം തീരും മുമ്പേയാണ് അവള്‍ കാന്‍സറിന്റെ പിടിയിലാണെന്ന സത്യവും അറിഞ്ഞത്. തന്റെ ഗര്‍സ്ഥ കുഞ്ഞിന് വേണ്ടി
കാന്‍സര്‍ രോഗ ചികിത്സ വേണ്ട കുഞ്ഞ് മതി എന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. കാരണം അമ്മയാകുക എന്നത് യുവാന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.

ഭര്‍ത്താവ് ഷാങ് പലപ്രാവശ്യം ചികിത്സയ്ക്കു വേണ്ടി നിര്‍ബന്ധിച്ചെങ്കിലും അവള്‍ അതിന് തയ്യാറായില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ രോഗം മൂര്‍ച്ഛിച്ച യുവാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ശേഷം ഇവരുടെ ശരീരത്തിലെ ട്യൂമര്‍ നീക്കം ചെയ്യുകയുമായിരുന്നു. പക്ഷേ വൈകിപ്പോയി. പ്രസവം കഴിഞ്ഞ് മൂന്നാഴ്ച തുടര്‍ച്ചയായി കീമോ ചെയ്‌തെങ്കിലും യുവാന്റെ ജീവന്‍ രക്ഷിക്കാനായില്ല.

നിയാനിയാന്‍ എന്ന ച്യൂവിന്റെ മകന്‍ ജനിച്ച് നൂറുദിവസം തികഞ്ഞതിന്റെ ആഘോഷങ്ങള്‍ നടന്നതിന്റെ പിറ്റേന്നാണ് ച്യു വിട വാങ്ങി. ചൈനയിലെ മൈക്രോ ബ്ലോഗിങ് സൈറ്റായ വെയ്‌ബോയില്‍ ച്യു യുവാന്യുവാനാണ് ഇന്ന് നിറഞ്ഞു നില്‍ക്കുന്നത്.