ഇന്ത്യയിൽ ഈവർഷം ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടികയിൽ കൊച്ചി ലുലുമാളും

single-img
14 December 2014

luluഇന്ത്യയിൽ ഈവർഷം ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടികയിൽ കൊച്ചി ലുലുമാളും സ്ഥാനം നേടി . എട്ടാം സ്ഥാനമാണ് ലുലു മാൾ നേടിയത് . താജ്‌മഹൽ ഒന്നാം സ്ഥാനവും ഇന്ത്യാ ഗേറ്റ് രണ്ടാം സ്ഥാനവും പട്ടികയിൽ നേടി.ഫേസ് ബുക്കാണ് പട്ടിക തയ്യാറാക്കിയത്.

 
കേരളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയ ഏക സ്ഥലവും ലുലുമാളാണ്. 2013 മാർച്ച് പത്തിനായിരുന്നു ലുലു മാളിന്റെ ഉദ്ഘാടനം. തുടർന്ന് ഇതുവരെ വിദേശികളടക്കം മൂന്നരക്കോടിയിലേറെ പേരാണ് ലുലു മാൾ സന്ദർശിച്ചത്. ലുലു മാളിന്റെ ഫേസ് ബുക്ക് പേജ് ഇതിനകം നാല് ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്‌തത്.