വേശ്യയെന്ന് വിളിക്കാന്‍ മാധ്യമങ്ങള്‍ മത്സരിച്ചിരുന്നു പക്ഷേ കോടതി കുറ്റവിമുക്തയാക്കിയപ്പോള്‍ അതുകാണാന്‍ ഒരു മാധ്യമങ്ങളും ഉണ്ടായില്ലെന്ന ശ്വേതാ ബസു

single-img
12 December 2014

swetha_basuഹൈദരാബാദില്‍ അനാശാസ്യം നടത്തിയെന്ന പേരില്‍ അറസ്റ്റിലായപ്പോള്‍ കഥകള്‍ മെനയാന്‍ മാധ്യമങ്ങള്‍ മത്‌രിച്ചിരുന്നുവെന്ന് തെലുങ്ക് നടി ശ്വേതാ ബസു. പക്ഷേ തെളിവ് ഹാജരാക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന് പറഞ്ഞ് കോടതി തന്നെ വെറുതെ വിട്ടപ്പോള്‍ അക്കാര്യം മാധ്യമങ്ങള്‍ വിസമരിച്ചുവെന്നും ശ്വേതാബസു പറഞ്ഞു.

ഹൈദരാബാദ് സെഷന്‍സ് കോടതിയാണ് ശ്വേതയെ വെറുതെ വിട്ടത്്. താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വിധിയാണിത്. വേശ്യയെന്നു പറഞ്ഞു തന്നെ വേദനിപ്പിച്ചവര്‍ ഒരുപാടുണ്ടെന്നും എന്നാല്‍ കുറേ നല്ല സുഹൃത്തുക്കള്‍ തനിക്ക് പിന്തുണയുമായി കൂടെ നിന്നുവെന്നും അവര്‍ പറഞ്ഞു. അവര്‍ക്കെല്ലാവര്‍ക്കും ദൈവത്തിനും നന്ദി പറയാനും ശ്വേത മറന്നില്ല. ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ് ശ്വേത പറഞ്ഞു.

കുടുംബത്തെ നോക്കുന്നതിനാണ് വേശ്യാവൃത്തി തെരഞ്ഞെടുത്തതെന്ന് ശ്വേത പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ അങ്ങനെയൊരു പ്രസ്താവന താന്‍ ആര്‍ക്കെങ്കിലും നല്‍കുകയോ പോലീസിനോടു കുറ്റസമ്മതം നടത്തുകയോ ചെയ്തിട്ടില്ലെന്നു ശ്വേത ഇന്നലെ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിലാണ് അനാശാസ്യത്തിനു ഹോട്ടലില്‍ നിന്നു ശ്വേതയെ പോലീസ് അറസ്റ്റ് ചെയ്തത്.