തലൈവന്റെ ജന്മദിനത്തിന് തലൈവന്റെ നാട്ടില്‍ നിന്നും ലിംഗ കാണാന്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി അവര്‍ ചെന്നൈയിലെത്തി; സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ജപ്പാന്‍ ആരാധകര്‍

single-img
12 December 2014

Linka65 മത് ജന്മദിനം ആഘോഷിക്കുന്ന രജനികാന്തിന്റെ പുതിയ ചിത്രമായ ലിംഗയുടെ റിലീസിംഗ് ദിവസം തന്നെ ചിത്രം കാണാനായി ജപ്പാനില്‍ നിന്നും ആരാധക സംഘം ചെന്നൈയില്‍ എത്തി. ലോകം മുഴുവന്‍ ഒരേ ദിവസമാണ് ചിത്രം റിലീസ് ചെയ്യുന്നതെങ്കിലും രജനിയുടെ ജന്മദിനത്തിന് രജനിയുടെ നാട്ടില്‍ തന്നെ ചിത്രം കാണണം എന്ന ആഗ്രഹത്തോടെയാണ് നാല്‍വര്‍ ആരാധക സംഘം എത്തിയത്.

തമിഴ് സംസാരിച്ച്ുകൊണ്ടണ് ജപ്പാന്‍കാരനായ ഹെശോധ താരമായത്. തമിഴ്‌നാട്ടിലെ ആരാധകര്‍ക്കായി രജനി സിനിമയിലെ ഹിറ്റ് ഡയലോഗുകള്‍ പറയുകയും, പാട്ടുകള്‍ പാടുകയും ചെയ്തു. ജനമദിനത്തില്‍ രജനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ജപ്പാന്‍ സംഘം, ലിംഗ വന്‍ വിജയമാകട്ടെ എന്നും ആശംസിച്ചു.