ഇന്ത്യാവിഷന്‍ പ്രതിസന്ധി: ബുധനാ‍ഴ്ച മാനേജ്മെന്റ്​ പ്രതിനിധികളുമായി ചര്‍ച്ച

single-img
12 December 2014

iഇന്ത്യാവിഷന്‍ ചാനലിലെ പ്രതിസന്ധി പരിഹരിക്കാന്‍ തൊ‍ഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ബുധനാ‍ഴ്ച മാനേജ്മെന്റ്​ പ്രതിനിധികളുമായി ചര്‍ച്ച നടത്തും .  ബുധനാ‍ഴ്ചയിലെ ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ നിയമപരമായി ഇടപെടുന്നതിനെക്കുറിച്ച്​ ആലോചിക്കുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ തിരുവനന്തപുരത്ത്​ പറഞ്ഞു.നേരത്തെ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ്​ മന്ത്രിയുടെ  നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത് ​ .