അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്‌ തിരി തെളിഞ്ഞു

single-img
12 December 2014

ikkകേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്‌ തിരി തെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢോജ്വല ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്ഘാടനം ചെയ്തു.നല്ല സിനിമകള്‍ ഉണ്ടാകണമെന്നും അത്‌ ജനങ്ങളിലേക്ക്‌ എത്തണമെന്നുമാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ ചലച്ചിത്ര പ്രേമികളുടെ പിന്തുണ കൊണ്ട്‌ മാത്രമാണ്‌ ഓരോ വര്‍ഷവും ചലച്ചിത്ര മേള കൂടുതല്‍ വിപുലമാകുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 
ഇത്തവണത്തെ മേളയുടെ മുഖ്യാതിഥിയായ വിഖ്യാത സംവിധായകന്‍ മാര്‍ക്കോ ബെല്ലോച്ചിയോയ്ക്ക് ചടങ്ങില്‍വച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു. ഉദ്ഘാടന ചിത്രത്തിലെ നടന്‍ തൗഫിക്ബാറോമും ചടങ്ങിനെ സമ്പന്നമാക്കി. മന്ത്രി വി.എസ്. ശിവകുമാര്‍, എം.എ. ബേബി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 
അതേസമയം ഐഎഫ്എഫ്കെയ്ക്കായി സംസ്ഥാനത്ത് ഏകീകൃത കോംപ്ലക്സ് നിര്‍മിക്കാന്‍ പരിശ്രമിക്കുമെന്ന് സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 1960 – 70കളിലുള്ള മലയാള സിനിമയുടെ പ്രിന്റുകള്‍ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ ആര്‍ക്കൈവ്സ് ഉണ്ടാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

 
140ല്‍പ്പരം ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ്എഫ്കെയിലുള്ളത്. കലാഭന്‍, കൈരളി, ശ്രീ, നിള, ന്യൂ തിയേറ്ററിലെ മൂന്ന് വേദികള്‍, ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, രമ്യ, നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദര്‍ശനം.