സിവില്‍ സപ്ലൈസിന്റെ ക്രിസ്തുമസ് ചന്തകള്‍ ചൊവ്വാഴ്ച മുതല്‍

single-img
10 December 2014

anoopjacobസിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ക്രിസ്തുമസ് ചന്തകള്‍ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മെട്രോ നഗരങ്ങളിലെ ചന്തകളാണ് ആദ്യം ആരംഭിക്കുന്നത്. മന്ത്രി അനൂപ് ജേക്കബാണ് ഇക്കാര്യം അറിയിച്ചത്.

മറ്റു ജില്ലകളില്‍ 15ന് സ്റ്റാളുകള്‍ തുറക്കും. മൊത്തം 407 ക്രിസ്തുമസ് ചന്തകളാണു തുറക്കുക. സബ്‌സിഡി ഇനങ്ങള്‍ക്കു പൊതുവിപണിയെക്കാള്‍ 20 മുതല്‍ 35 ശതമാനം വരെ വിലക്കുറവ് ഉറപ്പുവരുത്തിയിട്ടുണ്ട്. പാക്കറ്റ് സാധനങ്ങള്‍ക്കു 10 മുതല്‍ 15 ശതമാനം വരെയും വിലക്കുറവ് ഉണ്ടാകും.