ഗൂഗിളിന്റെ ക്രോംകാസ്റ്റ് ഡോംഗിൾ 2,999 രൂപക്ക് ഇന്ത്യയിൽ സ്നാപ്പ്ഡീൽ വഴി ലഭ്യമാകും

single-img
9 December 2014

chromecastലാപ്പ്ടോപ്പിലോ ഫോണിലോ ഉള്ള ഡാറ്റകൾ ടിവിയിലൂടെ കാണാൻ സഹായിക്കുന്ന ക്രോംകാസ്റ്റ് ഡോംഗിളുമായി ഗൂഗിൾ. ടിവിയുടെ എച്ച്.ഡി.എം.ഐ പോർട്ട് വഴി ബന്ധിപ്പിക്കാൻ സാധിക്കുന്ന 2 ഇഞ്ച് നീളമുള്ള ക്രോംകാസ്റ്റ് ഡോംഗിൾ ഉപയോഗിച്ച് ലാപ്പ്ടോപ്പ്,സ്മാർട്ട്ഫോൺ, ടാബ്ലറ്റ് എന്നിവയിലുള്ള ഓൺലൈനോ അല്ലാത്തതോ ആയ ഡാറ്റകൾ ടിവി സ്ക്രീനിലൂടെ നമുക്ക് കാണാൻ പറ്റും. ഗൂഗിൾ ഇന്ത്യ എയർടെല്ലിന്റെ സഹകരണത്തിൽ സ്നാപ്പ്ഡീൽ.കോമിലൂടെ ഡിസംബർ 10 മുതൽ ക്രോംകാസ്റ്റ് ഡോംഗിൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.