28957 പേരെ അണിനിരത്തിയ പാകിസ്ഥാന്റെ മനുഷ്യ ദേശിയ പതാകയെ പിന്തള്ളി ഇന്ത്യയുടെ 150000 പേരെ അണിനിരത്തിയുള്ള ദേശിയപതാക ഗിന്നസ് റിക്കോര്‍ഡിട്ടു

single-img
8 December 2014

Human Flagമനുഷ്യദേശിയ പതാക നിര്‍മ്മാണത്തിന്റെ കാര്യത്തിലും ഇന്ത്യ പാകിസ്ഥാനെ പിന്തള്ളി ലോകറിക്കാര്‍ഡിട്ടു. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ പേരിലായിരുന്ന ഗിന്നസ് റിക്കോര്‍ഡ് കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യ തിരുത്തിയെഴുതി.

28957 പേരെ അണിനിരത്തി പാകിസ്ഥാന്‍ ലാഹോര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പാകിസ്ഥാന്‍ ചെയ്ത ദേശിയപതാകയുടെ പേരിലുള്ള ലോക റിക്കോര്‍ഡാണ് ഒന്നരലക്ഷത്തിലധികം പേരെ അണിനിരത്തി ഇന്ത്യ തകര്‍ത്തത്. യുവാക്കളില്‍ മദശസ്‌നേഹം പകരാന്‍ ”മൈ ഫഌഗ് മൈ ഇന്ത്യ” പ്രചരണ പരിപാടിയുടെ ഭാഗമായി റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3230 ആണ് മനുഷ്യ പതാക ഒരുക്കിയത്.