മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായി തളി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കിന് അയ്യപ്പന്‍മാര്‍ക്കൊപ്പം സദ്യയുണ്ട് പാണക്കാട് സയ്യിദ് മുനവറലി തങ്ങള്‍

single-img
8 December 2014

Thangal1യഥാര്‍ത്ഥത്തില്‍ കേരളവും ഭാരതവുമൊക്കെ കാണാന്‍ കൊതിക്കുന്നതും ഇത്തരം കാഴ്ചകളാണ്. മതാതീതസൗഹാര്‍ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്‍ ഹിന്ദുക്ഷേത്ര ആചാരങ്ങളില്‍ പങ്കുകൊണ്ടു. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്‍വിളക്കിലാണ് പാണക്കാട് സയ്യിദ് മുനവറലി തങ്ങള്‍ ആദ്യാവസാനം പങ്കെടുത്ത് തന്റെ മതസൗഹാര്‍ദ്ദ സമീപനം അറിയിച്ചത്.

പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങളുടെ മകനാണ് മുനവറലി തങ്ങള്‍. ശബരിമല ക്ഷേത്ര ദര്‍ശനത്തിന് വ്രതമനുഷ്ടിച്ചിരിക്കുന്ന അയ്യപ്പന്‍മാര്‍ക്കൊപ്പമിരുന്ന് പന്തിയില്‍ സദ്യയുണ്ടും സമയം ചെലവിട്ടുമുണ്ടാണ് മുനവറലി തങ്ങള്‍ തിരികെ മടങ്ങിയത്.