വാഹനാപകട നഷ്ടപരിഹാരമായി ജഗതിക്ക് 5.9 കോടിയുടെ ചെക്ക് കൈമാറി

single-img
6 December 2014

Jagathyവാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിനിമാ നടന്‍ ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരമായി 5.9 കോടി രൂപയുടെ ചെക്ക് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ കൈമാറി. ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി അധികൃതരും തമ്മില്‍ നടത്തിയ ധാരണയെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്.

ഇന്‍ഷുറന്‍സ് കമ്പനി സിഇഒ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ ജഗതി ശ്രീകുമാറിന്റെ പേയാട്ടെ വസതിയിലെത്തി ഇന്ന് രാവിലെ 9.15-ഓടെയാണ് ചെക്ക് കൈമാറിയത്. ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ മക്കളായ രാജ്കുമാര്‍, പാര്‍വതി മരുമകന്‍ ഷോണ്‍ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്.