ഏലപ്പാറയില്‍ നടന്ന മോഷണക്കേസുകള്‍ തെളിയിക്കുന്നതില്‍ പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരനായ നെല്ലിക്കോട്ടയില്‍ രാജേഷ് ആഭ്യന്തരമന്ത്രിക്ക് കൊടുത്ത ഭീമഹര്‍ജി ഫലം ചെയ്തു; മൂന്നാം ദിവസം തന്നെ അതേ മോഷണക്കേസുകളില്‍ ഇതേ രാജേഷിനെ തന്നെ പോലീസ് പൊക്കി

single-img
5 December 2014

goldഏലപ്പാറയില്‍ മോഷണം പതിവായപ്പോള്‍ ഇതു തടയാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നു കാണിച്ച് ആഭ്യന്തര മന്ത്രിക്കു ഭീമ ഹര്‍ജി നല്‍കിയ യുവാവിനെ ഒടുവില്‍ അതേ മമാഷണക്കേസുകളില്‍ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കാനം എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന നെല്ലികോട്ടയില്‍ രാജേഷിനെയാണ് (34) അതിബുദ്ധി പോലീസിനെക്കൊണ്ട് കുടുക്കിപ്പിച്ചത്.

ഏലപ്പാറ സ്വദേശിനിയും ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ അക്കൗണ്ടന്റുമായ അനിതയുടെ വീടിന്റെ പിന്‍വാതില്‍ കഴിഞ്ഞ 27ന് കുത്തിത്തുറന്ന് നാല്‍പ്തര പവനും 27000 രൂപയും കവര്‍ന്ന കുറ്റത്തിനാണ് രാജേഷ് പിടിയിലായത്. അന്വേഷണപത്തിനൊടുവില്‍ മറ്റരണ്ടു കേസുകള്‍ക്കു കൂടി തുമ്പുണ്ടാകുകയായിരുന്നു.

തടിവ്യാപാരിയായിരുന്ന രാജേഷ് ഏലപ്പാറ ഇന്‍ഫാന്റ് ജീസസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമാണ്. ഇവിടെ അധ്യാപികയായ അനിതയുമായും പ്രതിക്ക് പരിചയം ഉണ്ടായിരുന്നു. അനിതയുടെ പുരയിടത്തിലെ തടി വാങ്ങിയത് രാജേഷായിരുന്നു. തടി ബിസിനസില്‍ നഷ്ടം സംഭവിച്ചതാണ് മോഷണത്തിന് പ്രേരിപ്പിച്ചത്. മോഷ്ടിച്ച ഒരു മാല 45000 രൂപയ്ക്ക് പണയം വച്ചു. മറ്റൊരുമാല 75000 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു. ശേഷിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതിയുടെ വീട്ടിലെ തട്ടിന്‍ പുറത്ത് തടി അടുക്കിവെച്ചിരിക്കുന്നതിനിടയില്‍ നിന്നും തൊണ്ടിമുതല്‍ പോലീസ് സംഘം കണെ്ടത്തിയിരുന്നു.

ഇന്‍ഫാന്റ് ജീസസ് സ്‌കൂളില്‍ നിന്നു 19000 രൂപയും, ഒരുവര്‍ഷം മുമ്പ് സ്‌കൂളിലെ അധ്യാപികയായ ജാസ്മിന്റെ വീട്ടില്‍ നിന്ന് ആറര പവന്‍ സ്വര്‍ണവും മോഷണം പോയിരുന്നു. പോലീസ് ഈ മൂന്നു മോഷണവും തമ്മില്‍ ബന്ധപ്പെടുത്തി നടത്തിയ അന്വേഷണമാണ് രാജേഷിനെ കുടുക്കയിത്. മുന്നിടങ്ങളിലും രാജേഷിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പോലീസ് കണെ്ടത്തിയിരുന്നു. മാത്രമല്ല സമാന രീതിയിലായിരുന്നു മൂന്നു മോഷണവും.