പൃഥ്വിരാജ് ചിത്രത്തിൽ നൈല ഉഷ നായിക

single-img
4 December 2014

nറോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിൽ നൈല ഉഷ നായികയാകുന്നു.പൃഥ്വിരാജിനോടൊപ്പം നൈല അഭിനയിക്കുന്നത് ഇതാദ്യമാണ്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സഞ്ജയ് ബോബി ടീമാണ്. അമേരിക്കയിൽ ചിത്രീകരണം ആരംഭിക്കുന്ന ശ്യാമപ്രസാദിന്റെ ഇവിടെ പൂർത്തിയാക്കിയശേഷം പൃഥ്വിരാജ് റോഷൻ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന.

അതേസമയം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ തിരക്കിലാണ് റോഷൻ ഇപ്പോൾ. ജ്യോതികയുടെ തിരിച്ചുവരവിലൂടെ ഏറെ വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞ ഈ ചിത്രത്തിൽ റഹ്മാനാണ് നായകൻ.