കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശികയും പെന്‍ഷനും ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി

single-img
4 December 2014

imagesകെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശികയും പെന്‍ഷനും ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു . ഇതിനായി 69 കോടി രൂപ വകയിരുത്തി. സര്‍ക്കാര്‍ സഹായവും കെടിഡിഎഫ്സിയില്‍ നിന്നുള്ള വായ്പയും ചേര്‍ത്താണ് ഇതിനുള്ള പണം കണ്ടെത്തിയത്.ഇതിൽ 40 കോടിയാണ് സര്‍ക്കാര്‍ ധനസഹായം.

 

നേരത്തെ പെന്‍ഷന്‍ വിതരണം വൈകുന്നതിലുള്ള ജീവനക്കാരുടെ പ്രതിഷേധം നിയമസഭ ഗാലറിയിൽ വരെ ഇന്നലെ എത്തിയിരുന്നു. സന്ദര്‍ശക പാസുമായി എത്തിയ ഒരു മുന്‍ കെ എസ് ആർ ടി സി ജീവനക്കാരനാണ് സന്ദര്‍ശക ഗാലറി പ്രതിഷേധത്തിനുള്ള വേദിയാക്കിയത്.