സഞ്ജു വി.സാംസണ്‍ ലോകകപ്പ് സാധ്യത ടീമില്‍

single-img
4 December 2014

Sanjuഇന്ത്യയുടെ ലോകകപ്പ് സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാംസണ്‍ 30 അംഗ സാധ്യത ടീമില്‍ ഇടം പിടിച്ചു. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ് എന്നിവരെ ഒഴിവാക്കി. മുംബൈയില്‍ സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് സാധ്യത ടീമിനെ പ്രഖ്യാപിച്ചത്. ജനുവരി ഏഴിന് 30 അംഗ ടീമില്‍ നിന്നും 15 അംഗ ലോകകപ്പ് ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കും.

എം.എസ്.ധോണി ക്യാപ്റ്റനായ ടീമില്‍ സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.