റോത്തക് സഹോദരിമാർക്ക് ധീരതാ പുരസ്കാരം നൽകുന്നത് ഹരിയാന സർക്കാർ താൽക്കലികമായി തടഞ്ഞു

single-img
4 December 2014

rohtakറോത്തക്: റോത്തക് സഹോദരിമാർക്ക് ധീരതാ പുരസ്കാരം നൽകുന്നത് ഹരിയാന സർക്കാർ താൽക്കലികമായി തടഞ്ഞു. സംഭവത്തെ കുറിച്ച് പെൺകുട്ടികൾ പറഞ്ഞതിലെ വൈരുദ്ധ്യത കണക്കാകിയാണ് അവാർഡ് നൽകുന്നത് സർക്കാർ പിന്തിപ്പിച്ചത്. പ്രകോപനം കൂടാതെ പെൺകുട്ടികൾ തങ്ങളെ മർദ്ദിക്കുകയായിരുന്നുയെന്ന് കുറ്റാരോപിതരായ യുവാക്കൾ പറയുന്നു.

ദൃക്സാക്ഷികളുടെ മൊഴിയും ഇതിനെ സാധൂകരിക്കുന്ന തരത്തിലായിരുന്നു. കാരണം കൂടാതെ യുവാക്കളെ താല്ലുന്നത് പെൺകുട്ടികളുടെ വിനോദമണെന്ന് യുവാക്കളുടെ വീട്ടുകാർ അരോപിച്ചു. പെൺകുട്ടികളുടെ ഗ്രാമവാസികളും ഇതേ അഭിപ്രായക്കാരാണ്. എന്തായാലും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.