ഓപ്പാാാ ഗന്നം സ്റ്റെല്‍; ഗൂഗിൾ യൂട്യൂബിന്റെ സെറ്റിങ്ങ്സ് മാറ്റാൻ ഒരുങ്ങുന്നു

single-img
4 December 2014

gannamഗൂഗിൾ ഗന്നം സ്റ്റെല്‍ കാരണം യൂട്യൂബിന്റെ സെറ്റിങ്ങ്സ് മാറ്റാൻ ഒരുങ്ങുന്നു. പി.എസ്.വൈയുടെ ഗന്നം സ്റ്റെല്‍  കണ്ടവരുടെ എണ്ണം കണക്കാക്കുവാന്‍ സാധിക്കാത്തത് കാരണമാണ് തങ്ങൾ യൂട്യൂബിന്റെ സെറ്റിങ്ങ്സ് മാറ്റുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു.

യൂട്യൂബില്‍ ഒരു വീഡിയോയ്ക്ക് പരമാവധി ലഭിക്കാവുന്ന ഹിറ്റായി ഗൂഗിള്‍ സെറ്റ് ചെയ്തിരിക്കുന്നത് 32-ബിറ്റ് സംഖ്യയെന്ന അളവാണ്. ഹിറ്റ് അതിൽ കൂടുതൽ കഴിഞ്ഞതിനാൽ തങ്ങൾക്ക് യഥാർഥ സംഖ്യ കണക്കാക്കാൻ സാധിക്കുന്നില്ലെന്നും അതിനാല്‍ ഒരു അപ്ഗ്രേഡ് ആവശ്യമായി വന്നിരിക്കുകയാണെന്നും. യൂട്യൂബ് തങ്ങളുടെ ഗൂഗിള്‍ പ്ലസ് പോസ്റ്റിലൂടെ പറയുന്നു. ഇതിനെ 64 ബിറ്റിലേക്ക് മാറ്റാനാണ് ഗൂഗിൾ ഇപ്പോൾ അലോചിക്കുന്നത്.

2012 ജുലൈയിലാണ് ഈ ഗാനം യൂട്യൂബില്‍ എത്തുന്നത്. ഇതിനോടകം തന്നെ ഏകദേശം 2152218058 ലേറെ പേർ യൂട്യൂബിലൂടെ വീഡിയോ കണ്ടാതയി പറയപ്പെടുന്നു.